Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohun Bagan

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, മോ​ഹ​ൻ ബ​ഗാ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് ടീ​മു​ക​ളു​ടെ അ​പേ​ക്ഷ ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ര​സി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പ്ര​മു​ഖ ടീ​മു​ക​ളു​ടെ 2026-27 സീ​സ​ണി​ലേ​ക്കു​ള്ള 'പ്രീ​മി​യ​ർ ഒ​ന്ന്' ക്ല​ബ് ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ൾ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​ര​സി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍റെ ക്ല​ബ് ലൈ​സ​ൻ​സിം​ഗ് ക​മ്മി​റ്റി ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് നി​ല​വി​ൽ ഈ ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഈ ​ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക, നി​യ​മ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ചി​ല ക്ല​ബു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, ഒ​ഡീ​ഷ എ​ഫ്.​സി, ചെ​ന്നൈ​യി​ൻ എ​ഫ്.​സി, മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടിം​ഗ് ക്ല​ബ്, ഇ​ന്‍റ​ർ കാ​ശി, സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി എ​ന്നീ ക്ല​ബ്ലു​ക​ളു​ട‌െ ലൈ​സ​ൻ​സ് അ​പേ​ക്ഷ​യാ​ണ് നി​ര​സി​ക്ക​പ്പെ​ട്ട​ത്. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്.​സി, ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്.​സി, മും​ബൈ സി​റ്റി എ​ഫ്.​സി, ബെം​ഗ​ളൂ​രു എ​ഫ്.​സി, എ​ഫ്.​സി ഗോ​വ, ജം​ഷെ​ഡ്പൂ​ർ എ​ഫ്.​സി, പ​ഞ്ചാ​ബ് എ​ഫ്.​സി. എ​ന്നീ ക്ല​ബ്ബു​ക​ൾ‌​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Corehub Up